
തൃശൂർ: വെറ്ററിനറി സർവകലാശാലയും വനം വകുപ്പും ചേർന്ന് വെറ്ററിനറി ഡോക്ടർമാർക്കായി ആന പരിപാലനത്തിൽ പരിശീലനം സംഘടിപ്പിച്ചു. മണ്ണുത്തി വെറ്ററിനറി കോളേജ് സെമിനാർ ഹാളിൽ എറണാകുളം സെൻട്രൽ റീജിയൺ ഫോറസ്റ്റ് കൺസർവേറ്റർ ഇന്ദു വിജയൻ ഉദ്ഘാടനം ചെയ്തു.
വെറ്ററിനറി സർവകലാശാലയുടെ ആന ഗവേഷണ കേന്ദ്രത്തിന്റെയും സംരംഭകത്വ വിഭാഗത്തിന്റെയും ഡയറക്ടറായ ഡോ. ടി.എസ്.രാജീവ്, തൃശൂർ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജിതേന്ദ്രൻ, ഡോ. ഷാഹിന എന്നിവർ പ്രസംഗിച്ചു. ഡോ. പി.ബി.ഗിരിദാസ്, ഡോ. പൊന്നുമണി, ഡോ. ബിനു ഗോപിനാഥ് എന്നിവർ കാട്ടാനകളുടെയും നാട്ടാനകളുടെയും പരിപാലനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സെഷനുകൾ നയിച്ചു.