tison

കയ്പമംഗലം: വ്യാപാരി വ്യവസായി ഏകോപന സമിതി കയ്പമംഗലം യൂണിറ്റിന്റെ നേതൃത്വത്തിൽ ഭദ്രം കുടുംബ സുരക്ഷാ പദ്ധതി പ്രകാരമുള്ള ഫണ്ട് കൈമാറി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നടപ്പിലാക്കി വരുന്ന ഭദ്രം കുടുംബ സുരക്ഷ പദ്ധതി പ്രകാരം മരണാനന്തര സഹായമായി പത്ത് ലക്ഷം രൂപയാണ് വ്യാപാരി കുടുംബത്തിന് നൽകിയത്. ഇ.ടി. ടൈസൺ എം.എൽ.എ ധന സഹായ വിതരണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വി.ആർ. ഉല്ലാസ് അദ്ധ്യക്ഷനായി. കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് പി. പവിത്രൻ എന്നിവർ മുഖ്യാതിഥികളായി. സി.ജെ. പോൾസൺ, പി.എ. ഷാജഹാൻ, പി.കെ. റാസിക്ക്, സച്ചിദാനന്ദൻ, എം.ബി. മുബാറക്ക്, യു.യു. രവീന്ദ്രൻ, മുബാറക്ക് ഗൾഫ്ഡീൽ തുടങ്ങിയവർ സംസാരിച്ചു.