news-photo-

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ പുതുക്കി പണിയുന്ന ചുറ്റമ്പലത്തിന്റെ ഉത്തരവും കട്ടിള വയ്പ്പും നടത്തി. കൃഷ്ണശിലയിൽ നിർമ്മിക്കുന്ന ചുറ്റമ്പലത്തിന് ചെമ്പോല മേഞ്ഞ് മേൽക്കൂര തീർക്കും. ചുറ്റമ്പലത്തിന് നാലുവശങ്ങളിലും പിച്ചളയിൽ തീർത്ത ചുറ്റുവിളക്കുകളും സ്ഥാപിക്കും. ചുറ്റമ്പലം പുനർനിർമ്മാണം ഏകദേശം 10 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്നു. ക്ഷേത്രം മേൽശാന്തി ശ്രീരുദ്രൻ നമ്പൂതിരി ഉത്തരം പൂജ നടത്തി സ്ഥാപിച്ച ചടങ്ങിൽ പ്രസിദ്ധ തച്ചുശാസ്ത്രജ്ഞൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ, മെമ്പർ കെ.കെ.ഗോവിന്ദദാസ്, മുൻ മെമ്പർ പി.സുനിൽകുമാർ, എക്‌സിക്യൂട്ടിവ് ഓഫീസർ എൻ.ഷാജി തുടങ്ങിയവർ പങ്കെടുത്തു.