വടക്കാഞ്ചേരി : ജനവാസ മേഖലയിൽ ഇറങ്ങി വലിയതോതിൽ കൃഷിനാശം വരുത്തിയ കൊമ്പനും കാട്ടുപന്നികൾക്കുമെതിരെ എഫ്.ഐ.ആർ തയ്യാറാക്കി കൃഷി വകുപ്പ്. നാശനഷ്ടം സംഭവിച്ച കർഷകർക്ക് പരമാവധി സഹായം ഉറപ്പുവരുത്താനാണ് നടപടി. ഇതിന്റെ ഭാഗമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കൃഷിയിടങ്ങൾ സന്ദർശിച്ചാണ് എഫ്.ഐ.ആർ തയ്യാറാക്കിയത്.
വടക്കാഞ്ചേരി മേഖലയിൽ നിരന്തരം ഇറങ്ങിയ വഴക്കൊമ്പനും, കാട്ടുപന്നികളും ചേർന്ന് ഒന്നരയേക്കർ സ്ഥലത്തെ നെൽക്കൃഷിയും, 35 തെങ്ങും അത്രതന്നെ അടയ്ക്കാ മരങ്ങളും നശിപ്പിച്ചതായാണ് കണ്ടെത്തിയത്. ഈ വിവരം കൃഷിവകുപ്പിന്റെ നഷ്ടപരിഹാരം നൽകാനുള്ള വെബ്‌സൈറ്റായ എയിംസിൽ (എ.ഐ.എം.എസ്) അപ്‌ലോഡ് ചെയ്തു. ഇതോടൊപ്പം കർഷകരുടെ അപേക്ഷകളും സമർപ്പിക്കും.
നഷ്ട പരിഹാരം ഉറപ്പാക്കും
കാർഷിക വിളകൾ ഇൻഷ്വർ ചെയ്തിട്ടുള്ള കർഷകർക്ക് ഇൻഷ്വറൻസ് പദ്ധതി പ്രകാരവും ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള തുകയും ലഭിക്കും. വിളകൾ ഇൻഷ്വർ ചെയ്യാത്ത കർഷകർക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള നഷ്ടപരിഹാരമാണ് ലഭിക്കുക. വിളനാശം സംഭവിച്ചിട്ടുള്ള കർഷകർക്ക് വിള നാശത്തിനുള്ള നഷ്ടപരിഹാരത്തിന് പുറമേ കൃഷി പുനഃസ്ഥാപിക്കാനായുള്ള ആനുകൂല്യങ്ങളും നൽകുന്നുണ്ട്. വിത്ത് വിതച്ച ശേഷം വെള്ളം കയറി വിത നഷ്ടപ്പെട്ട കർഷകർക്ക് നെൽവിത്ത് പൂർണമായും സൗജന്യ നിരക്കിൽ വിതരണം ചെയ്യും. കൂടാതെ പാടശേഖരങ്ങളിൽ മടവീഴ്ച മൂലം കൃഷി നാശം സംഭവിച്ച മേഖലകളിൽ പുറംബണ്ട് കെട്ടാനും ബണ്ടുകളുടെ അറ്റകുറ്റപ്പണി തീർക്കാനും സർക്കാരിൽ നിന്ന് പ്രത്യേകം തുക അനുവദിക്കും.
നഷ്ടപരിഹാരം ഇങ്ങനെ