anumodhichu

കൈപ്പറമ്പ് : അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന കൈപ്പറമ്പിലെ അനാമികയെ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അഭിനന്ദിച്ചു. കൈപ്പറമ്പ് പഞ്ചായത്ത് വാർഡ് 17 ലെ ചവറാട്ടിൽ മുകന്ദൻ, ഷീല മുകുന്ദൻ ദമ്പതികളുടെ മകളായ അനാമിക, സംസ്ഥാന തല ശുചിത്വോത്സവത്തിൽ പങ്കെടുത്ത് അവതരിപ്പിച്ച പ്രബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടം കൈവരിച്ചത്. 'കൈപ്പറമ്പ് പഞ്ചായത്തിലെ മാലിന്യ സംസ്‌കരണവും കുടുംബങ്ങളുടെ മനോഭാവവും' എന്ന വിഷയത്തിലുള്ള പ്രബന്ധമാണ് അനാമികയെ ഈ ഉയരങ്ങളിലെത്തിച്ചത്. പേരാമംഗലം ശ്രീ ദുർഗ്ഗാ വിലാസം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.