കൊടകര: എസ്.എൻ.ഡി.പി യോഗം കൊടകര യൂണിയൻ വനിതാ സംഘം വാർഷിക പൊതുയോഗം നാളെ നടക്കും. യൂണിയൻ മന്ദിരത്തിൽ രാവിലെ പത്തിന് ആരംഭിക്കുന്ന പൊതുയോഗം വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. വനിത സംഘം യൂണിയൻ പ്രസിഡന്റ് സൂര്യ ഗോപകുമാർ അദ്ധ്യക്ഷയാവും. എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.ആർ.ദിനേശൻ ആമുഖപ്രഭാഷണം നടത്തും. ഡോ.അശ്വനി ദേവ് തന്ത്രികൾ മുഖ്യപ്രഭാഷണം നടത്തും.