 
കൊടുങ്ങല്ലൂർ : പുല്ലൂറ്റ് ഗുരുശ്രീ പബ്ലിക് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾ ഫുഡ് ഫെസ്റ്റിലെ ലാഭവിഹിതം സ്‌കോളർഷിപ്പിനായി നൽകി മാതൃകയായി. പ്രിൻസിപ്പൽ കെ.ജി. ഷൈനി കുട്ടികളിൽ നിന്ന് തുക ഏറ്റുവാങ്ങി. കുട്ടികളുടെ ഈ പ്രവൃത്തി സ്വാഗതാർഹമാണെന്ന് തുക കൈപ്പറ്റിക്കൊണ്ട് പ്രിൻസിപ്പൽ പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി വി.പി. സുമം, അദ്ധ്യാപകരായ രേഷ്മ സുനിൽ, പി.എ. ഫർഹാന, അശ്വതി എന്നിവർ പങ്കെടുത്തു. 2025-26 അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. വിവരങ്ങൾക്ക്: 8606536702, 9744476836.