 
തൃപ്രയാർ: തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം വിവിധ വേദികളിലായി ആരംഭിച്ചു. നാട്ടിക എസ്.എൻ ഹാളിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുള അരുണൻ മുഖ്യാതിഥിയായി. നിമിഷ അജീഷ്, ശാന്തി ഭാസി, പി.ഐ. സജിത, മല്ലിക ദേവൻ, കെ.ബി. സുരേഷ്, ജൂബി പ്രദീപ്, കെ.ബി. സുധ, കല , വസന്ത ദേവലാൽ, ലിൻഡ സുഭാഷ് ചന്ദ്രൻ, സി.ആർ. ഷൈൻ, കെ.കെ. ലത, കെ.ഒ. ലില്ലി, അമൽ ടി. പ്രേമൻ, വി.എസ്. റെജികുമാർ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് വിവിധ കലാമത്സരങ്ങൾ നടന്നു.