documentary

തൃശൂർ: കോർപറേഷനിലെ ഹരിതസേനയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി ചർച്ചയാകുന്നു. തൃശൂർ മുണ്ടൂർ സ്വദേശിയും പ്ലസ്ടു വിദ്യാർഥിയുമായ ആദിത്യ കാട്ടൂക്കാരനാണ് 'ദെയർ സ്റ്റോറി' എന്ന ഡോക്യുമെന്ററി തയ്യാറാക്കിയത്. ചിയ്യാരം ചേതന കോളജിലെ ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡക്ഷൻ ബിരുദ വിദ്യാർഥിയായ ആദിത്യ കഴിഞ്ഞ വർഷത്തെ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിൽ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂൺട്രു രസികർകൾ, പുള്ളിക്കാരൻ സ്റ്റാറാ, ഒടിയൻ, ഓഗസ്റ്റ് 27 എന്നീ സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിലും പരസ്യചിത്രങ്ങളിലും കഴിവുതെളിയിച്ച ആദിത്യ മികച്ച മജീഷ്യനും ആർച്ചറി താരവുമാണ്. മുണ്ടൂർ സ്വദേശി ഡോ. റെന്നി ആന്റണിയുടെയും പരേതയായ ജെന്നിയുടെയും മകനാണ്.