edamuttam-school
1

എടമുട്ടം: ദേശീയപാത 66ന്റെ നിർമ്മാണ ഭൂമിയിലെ സ്‌കൂൾ കെട്ടിടം പൊളിക്കുന്നതിനെതിരെ എടമുട്ടം യു.പി സ്‌കൂൾ മാനേജർ സുപ്രീം കോടതിയിൽ നൽകിയ ഹർജി തള്ളി. 24 മണിക്കൂറിനുള്ളിൽ കെട്ടിടം പൊളിച്ച് സാധനസാമഗ്രികൾ മാറ്റാനുള്ള സാഹചര്യമൊരുക്കാൻ കോടതി ഉത്തരവിട്ടു. ഏതുസമയത്തും സ്‌കൂൾ പൊളിക്കും. ഇതുസംബന്ധിച്ച ഉത്തരവ് എൻ.എച്ച് 66 സ്‌പെഷൽ ഡ്പ്യൂട്ടി കളക്ടർക്ക് നൽകി. ദേശീയപാത വികസനത്തിനായി സ്ഥലം എറ്റെടുത്തപ്പോൾ സ്‌കൂൾ കെട്ടിടത്തിനും സ്ഥലത്തിനും കൂടി 10 കോടിയിലധികം രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. ഇത് അംഗീകരിക്കാതെ പാതയുടെ വഴി മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സ്‌കൂൾ മാനേജർ കോടതിയെ സമീപിച്ചിരുന്നത്.