
തൃശൂർ: താണിക്കുടത്ത് സ്ഥിതി ചെയ്യുന്ന ശുഭാനന്ദാശ്രമം തൃശൂർ ശാഖയുടെ ഒന്നാം വാർഷികാഘോഷം ഇന്ന് മുതൽ 16 വരെ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രാവിലെ 8.40ന് കൊടിയേറും. രാവിലെ 11ന് ബാല യുവജന വനിത സമ്മേളനവും ഉച്ചക്ക് രണ്ടിന് ആരോഗ്യ പരിപാലനവും ലഹരിവിമുക്ത ജീവിതവും എന്ന വിഷയത്തിൽ സെമിനാറും നടക്കും. നാളെ ഉച്ചയ്ക്ക് രണ്ടിന് കലാ സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ 16ന് രാവിലെ 11ന് പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം മേയർ എം.കെ.വർഗീസ് നിർവഹിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് സമൂഹസദ്യ ഉണ്ടാകും. സ്വാമി ഗുരുകർമ്മാനന്ദൻ, സന്യാസിനി ഗുരുകർമ്മാനന്ദനിയമ്മ, കൃഷ്ണൻകുട്ടി പന്തളം തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.