
തൃശൂർ: കേരളത്തിലെ പ്ലാന്റേഷൻ മേഖല വൻ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്. പ്ലാന്റേഷൻ മേഖലയിലെ പ്രതിസന്ധിയെക്കുറിച്ച് കാർഷിക സർവകലാശാല നടത്തിയ ശിൽപ്പശാലയിൽ പ്രസംഗിക്കുകയായിരുന്നു. പ്ലാന്റേഷൻ മേഖലയിലെ പരിഷ്‌കാരങ്ങൾ ആ മേഖലയിലെ തൊഴിലാളികളെ പരിഗണിക്കാതെ സാദ്ധ്യമാകില്ലെന്നും പറഞ്ഞു.
കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി.അശോക് അദ്ധ്യക്ഷനായി. സർവകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ. മധു സുബ്രഹ്മണ്യൻ, അസിസ്റ്റന്റ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് എം.കെ.സുർജിത്, സർവകലാശാല എമരിറ്റസ് പ്രൊഫസർ ഡോ. പി.ഇന്ദിരാദേവി തുടങ്ങിയവർ പ്രസംഗിച്ചു.