
തൃശൂർ: കുഴിക്കാട്ടുശേരി ഗ്രാമികയിൽ ധനു ഒന്ന് കവിതാ ദിനമായി ആചരിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 16ന് കാവ്യതരംഗിണി എന്ന പേരിൽ ഏഴ് സെഷനുകളിലായി നടക്കുന്ന പരിപാടി 9.30ന് നാല് കവികൾ ചേർന്ന് പതാക ഉയർത്തുന്നതോടെ തുടക്കമാകും. പത്തിന് കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിൽ സച്ചിദാനന്ദൻ പുഴങ്കര,കുഴൂർ വിത്സൻ, കെ.ആർ.ടോണി, ശ്രീകുമാർ കരിയാട്, എം.എം.സചീന്ദ്രൻ, തുടങ്ങി എൺപതിലധികം കവികൾ കവിതകൾ ചൊല്ലും. തുടർന്ന് സംവാദം. പി.ഭാസ്‌കരൻ, തിരുനെല്ലൂർ കരുണാകരൻ അനുസ്മരണം നടക്കും. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ പി.കെ.കിട്ടൻ, പി.ബി.ഋഷികേശൻ,ഡോ.വടക്കേടത്ത് പത്മനാഭൻ, വാസുദേവൻ പനമ്പിള്ളി,ഇമ്മാനുവെൽ മെറ്റിൽസ് എന്നിവർ പങ്കെടുത്തു.