radhakrishnan

ചേലക്കര: റഷ്യയിൽ അകപ്പെട്ട യുവാക്കളുടെ മോചനത്തിനായി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കെ.രാധാകൃഷ്ണൻ എം.പി കത്ത് നൽകി. യുദ്ധഭൂമിയിൽ അകപ്പെട്ട തൃശൂർ സ്വദേശികളായ ജെയ്ൻ (27), ബിനിൽ (32) എന്നിവരെ നാട്ടിലേക്ക് എത്തിക്കാൻ വിദേശകാര്യ മന്ത്രി ഡോ. എസ്.ജയശങ്കറിനാണ് എംപി നേരിട്ട് കത്ത് നൽകിയത്. യുവാക്കളുടെ മോചനത്തിനായി കേന്ദ്ര ഇടപെടൽ ഉണ്ടാകാത്ത സാഹചര്യത്തിലാണ് നേരിട്ട് കത്ത് നൽകിയത്. ഇരുവരെയും നാട്ടിലേക്ക് കൊണ്ടുവരാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടപെടുമെന്ന് വിദേശകാര്യ മന്ത്രാലയം ഉറപ്പു നൽകിയതായി എംപി അറിയിച്ചു.