മാള: ഓൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ സ്ഥാപക ദിനത്തിന്റെ ഭാഗമായി മാള, അന്നമനട ഏരിയാ കമ്മിറ്റിയും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്രരോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ജലജ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എ.ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. നേത്രരോഗ വിദഗ്ധൻ ഡോ. ആകാശ് രോഗികളെ പരിശോധിച്ച് തുടർ ചികിത്സ നിർണയിച്ചു. അമ്മിണി കുമാരൻ, ലീലാ ശ്രീധരൻ, ടി.ആർ.രാജു, സുഭദ്ര, കെ.കെ.യൂസഫ്, ബീന ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.