pk-sivaraman

ആമ്പല്ലൂര്‍: കൊടകര ഏരിയയിലെ വിവിധ മേഖലയില്‍ താമസിക്കുന്നവര്‍ നേരിടുന്ന വന്യജീവി അക്രമണങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് സി.പി.എം കൊടകര ഏരിയാ സമ്മേളനം പ്രമേയം വഴി ആവശ്യപ്പെട്ടു. ആമ്പല്ലൂരിലെ അളഗപ്പ ടെക്‌സ്‌റ്റെയില്‍സ് ഉടനെ തുറന്നു പ്രവര്‍ത്തിക്കണം, ഇടമലയാര്‍ ഇറിഗേഷന്‍ പദ്ധതി ഉടൻ പൂര്‍ത്തീകരിക്കണം, ദേശീയപാതയിലെ സിഗ്‌നലുകള്‍ സര്‍വീസ് റോഡുകള്‍ എന്നിവ പ്രവര്‍ത്തനക്ഷമവും ഉപയോഗയോഗ്യവുമാക്കണം എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. പി.കെ.ശിവരാമനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇന്ന് വൈകിട്ട് ആമ്പല്ലൂര്‍ കേന്ദ്രീകരിച്ച് പ്രകടനം, ചുവപ്പ് സേന പരേഡ്, പൊതുസമ്മേളനം എന്നിവ ഉണ്ടാവും. മുന്‍ എം.പി പി.കെ.ബിജു ഉദ്ഘാടനം ചെയ്യും.