ചാലക്കുടി: വിവിധ സംവിധാനങ്ങളിലൂടെ മൂല്യ വർദ്ധിത ഉത്പ്പന്നങ്ങളുടെ നിർമ്മാണവും വിപണനവും വർദ്ധിപ്പിച്ച് കർഷകർക്ക് കൂടുതൽ വരുമാനമുണ്ടാക്കുന്ന സെക്കൻഡറി അഗ്രികൾച്ചർ രീതി വ്യാപിപ്പിക്കുമെന്ന് മന്ത്രി പി.പ്രസാദ്. കൃഷി വകുപ്പും കാർഷിക സർവകലാശാലയും സംയുക്തമായി ചാലക്കുടിയിൽ സംഘടിപ്പിക്കുന്ന ചാലക്കുടി അഗ്രി ബിസിനസ് എക്‌സ്‌പോ2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടപ്പുഴ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ എബി ജോർജ്ജ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണുകണ്ടരുമഠത്തിൽ,പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രിൻസി ഫ്രാൻസിസ്, മായാ ശിവദാസൻ, അഡ്വ.ബിജു ചിറയത്ത്, എം.എം.അനിൽകുമാർ, ലീലാ സുബ്രഹ്മണ്യൻ,സി.എസ്.സുരേഷ്, ഡോ.ജേക്കബ്ബ് ജോൺ, കൂടപ്പുഴ എ.ആർ.എസ് ഹെഡ് ഡോ.മിനി അബ്രാഹം എന്നിവർ സംസാരിച്ചു.