തൃശൂർ: ചിറ്റൂർ തുഞ്ചൻമഠത്തിൽ ഉന്നതമായ ഭാഷാ, സാഹിത്യ, സാംസ്‌കാരിക, സമുച്ചയമെന്ന വിദ്യാഭ്യാസ ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് തുഞ്ചത്തെഴുത്തച്ഛൻ സമാധി സ്മാരക ഫൗണ്ടേഷൻ. ഫൗണ്ടേഷന്റെ മുൻ പ്രസിഡന്റ് പ്രൊഫ.കൽപ്പറ്റ ബാലകൃഷ്ണന്റെ ചരമവാർഷികത്തോടനുബന്ധിച്ച് സാഹിത്യ അക്കാഡമി സ്മൃതിമണ്ഡപത്തിൽ നടന്ന അനുസ്മരണയോഗമാണ് ആവശ്യം ഉന്നയിച്ചത്. പ്രൊഫ.പുത്തേഴത്ത് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ ഡേവിഡ് കണ്ണനായ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. കെ.എഗോവിന്ദൻ, ടി.വി. സണ്ണി, ബദറുദ്ദീൻ ഗുരുവായൂർ, പി.എസ്.സുകുമാരൻ, ചെങ്ങാലൂർ പെരുമാരാത്ത്, പി.എൻ.കൃഷ്ണൻകുട്ടി, പി.ജി.ബാലകൃഷ്ണൻ, എം.എൻ.ഗോപിനാഥ്, ഡോ.വിനു ജോണി, സരസിജാക്ഷൻ പ്രസംഗിച്ചു.