
മാള: മാള ഡോ.രാജു ഡേവിസ് ഇന്റൻനാഷണൽ സ്‌കൂളിൽ കലാ കായികരംഗത്ത് മികവ് കാട്ടിയ 280ഓളം വിദ്യാർത്ഥികൾക്കുള്ള 12 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് വിതരണം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. ജില്ല സഹോദയ തലത്തിൽ സ്ഥാനങ്ങൾ ലഭിച്ച 250 ഓളം പേർക്കുള്ള സ്‌കോളർഷിപ്പ് വി.ആർ.സുനിൽകുമാർ എം.എൽ.എ വിതരണം ചെയ്തു. ചൂരൽമല ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വച്ച് നൽകാൻ 17 ലക്ഷം രൂപ സമാഹരിച്ച വിദ്യാർത്ഥികളെയും 2018 ലെ വെള്ളപ്പൊക്ക ദുരന്തത്തിൽ ക്യാമ്പിൽ കഴിഞ്ഞിരുന്ന 8000 പേർക്ക് ഒരു കോടി ചെലവഴിച്ച് മൂന്ന് നേരവും ഭക്ഷണം നൽകിയ വിദ്യാർത്ഥികളെയും, മാനേജ്‌മെന്റിനെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ചെയർമാൻ ഡോ.രാജു ഡേവിസ് പെരേപ്പാടൻ അദ്ധ്യക്ഷനായി. ക്ഷേമനിധി ബോർഡ് അദ്ധ്യക്ഷൻ കെ.വി.വസന്തകുമാർ, പ്രിൻസിപ്പാൾ ജിജി ജോസ്, ഡയറക്ടർ അന്ന ഗ്രേസ് രാജു എന്നിവർ പ്രസംഗിച്ചു.