തൃശൂർ: ജില്ലയിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നിന്ന് നേരിട്ടോ ബാങ്ക് വഴിയോ സ്വയംതൊഴിൽ വായ്പകൾ ലഭിച്ചു വിജയകരമായി സംരംഭങ്ങൾ നടത്തിവരുന്ന സംരംഭകരുടെ ഉത്പന്നങ്ങളുടെ ക്രിസ്മസ് നവവത്സര പ്രദർശന വിപണനമേള 'നിറവ് 2024' 20 മുതൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നടത്തും. സംരംഭകരാവാൻ ആഗ്രഹമുള്ളവർക്ക് നിർദേശങ്ങൾ നൽകുന്നതിനും ആശങ്കകൾ അകറ്റുന്നതിനും എംപ്ലോയ്‌മെന്റ് വകുപ്പിന്റെ സ്വയംതൊഴിൽ വായ്പകളെ കുറിച്ച് വിശദീകരിക്കാനും സ്റ്റാളുകളുണ്ട്. മേളയുടെ ഭാഗമായി കെസ്‌റു, മൾട്ടിപർപ്പസ് / ജോബ് ക്ലബ് എന്നീ സ്വയംതൊഴിൽ വായ്പകൾക്കുള്ള അപേക്ഷാ ഫോമുകൾ ഉദ്യോഗാർത്ഥികൾക്ക് വിതരണം ചെയ്യുകയും സ്വീകരിക്കുകയും ചെയ്യുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.