inauguration
1

മാള: പുത്തൻചിറ മേഖലയിലെ ക്ഷീര കർഷകരുടെ സംഗമം ട്വന്റി 20 സംസ്ഥാന എക്‌സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡന്റ് ഡോ. വർഗീസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. 'ക്ഷീര മേഖലയിലെ പ്രശ്‌നങ്ങൾ, പരിഹാരങ്ങൾ, സാധ്യതകൾ' എന്ന വിഷയത്തിൽ ഗ്രീൻ മെഡോസ് ഫുഡ് ഫീഡ്‌സ് ഡയറക്ടർ ഡോ.എം.പി. ജോൺ ക്ലാസെടുത്തു. മിനി രതീഷ്, അഡ്വ.സണ്ണി ഡേവീസ്, ഹരിശങ്കർ പുല്ലാനി, ആന്റോ തച്ചിൽ, ജോയി ചോര്യേക്കര, സാജൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.