ചാലക്കുടി: കൃഷിയും ജലസേചനവും കൂട്ടി യോജിപ്പിക്കുന്ന പുതിയ കാർഷിക നയം പ്രാവർത്തികമാക്കിയില്ലെങ്കിൽ ഭാവിയിൽ വിളകളും കർഷകരും ദുരിതത്തിലാകുമെന്ന് മന്ത്രി കെ.രാജൻ. കൂടപ്പുഴ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന അഗ്രി ബിസിനസ് എക്‌സ്‌പോയിൽ പുതിയ ജൈവ ഫെർട്ടിഗേഷൻ യൂണിറ്റ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സനീഷ് കുമാർ ജോസഫ് എം.എൽ.എ അദ്ധ്യക്ഷനായി. കൂടപ്പുഴ എ.ആർ.എസ്് തയ്യാറാക്കിയ ഓർഗാനിക് ഫെർട്ടിക്കേഷൻ ഫിൽട്ടറിന്റെ ആദ്യ വിൽപ്പന ജൈവ കർഷകൻ തുമ്പരത്തി ശിവരാമന് നൽകി മന്ത്രി നിർവഹിച്ചു. വേണു കണ്ട മഠത്തിൽ, എം.എസ്.സുനിത, ഡോ.എ.ലത , വി.ജെ.ജോജി,വനജാ ദിവാകരൻ,എം.പി.അനൂപ്,സി.വി.ആന്റണി എന്നിവർ പ്രസംഗിച്ചു.