ചാവക്കാട്: ഗുരുവായൂർ റെയിൽ പാത വടക്കോട്ട് നീട്ടണമെന്ന് സി.പി.എം ചാവക്കാട് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഗുരുവായൂർ നഗരസഭ പുന്നയൂർ,​ പുന്നയൂർക്കുളം,​ വടക്കേക്കാട് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന കുട്ടാടൻ പാടശേഖരം പൂർണമായും കൃഷിയോഗ്യമാക്കുക ഉത്സവ കാലത്ത് പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികളുടെ നടപടി അവസാനിപ്പിക്കുക കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂർ പദ്ധതിയിൽ ഗുരുവായൂരിനെ ഉൾപ്പെടുത്തുക എന്നീ പ്രമേയങ്ങളും യോഗം അംഗീകരിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.വി.അബ്ദുൽ ഖാദർ,​ മുരളി പെരുനെല്ലി എം.എൽ.എ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. സംസാരിച്ചു. ടി.ടി.ശിവദാസനെ ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. എം.കൃഷ്ണദാസ്, എൻ.കെ.അക്ബർ, ഷീജ പ്രശാന്ത്, എം.ആർ.രാധാകൃഷ്ണൻ, ടി.വി.സുരേന്ദ്രൻ, എ.എസ്.മനോജ്, കെ.എ.ഉണ്ണികൃഷ്ണൻ, ഷംസു കല്ലൂർ, എ.ഡി.ധനീപ്, കെ.വി.അഷറഫ്, കെ.കെ.മുബാറക്ക്, കെ.വി.വിവിധ്, കെ.പി.വിനോദ്, വി.അപ്പു, വി.സമീർ, മാലിക്കുളം അബാസ്, വി.അനൂപ്, എറിൻ ആന്റണി, ഷൈനി ഷാജി തുടങ്ങിയവരെ അംഗങ്ങളായും തിരഞ്ഞെടുത്തു.