കൊടുങ്ങല്ലൂർ: ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ജില്ലാ വനിതാ അഭിഭാഷക കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജില്ലാ വനിതാ അഭിഭാഷക ക്യാമ്പ് ശ്രീനാരായണപുരത്ത് കേരള ഹൈക്കോടതി ജഡ്ജി പി.എം. മനോജ് ഉദ്ഘാടനം ചെയ്തു. അഡ്വ. ഡിനി ഗിരീഷ് അദ്ധ്യക്ഷനായി. മുൻ ഹൈക്കോടതി ജഡ്ജി എബ്രഹാം മാത്യു, ഹൈക്കോടതി സീനിയർ ഗവ. ലീഡർ ഡോ. തുഷാര ജെയിംസ് ക്ലാസെടുത്തു.എം.എസ്. മോഹനൻ, അഡ്വ.കെ.ജി.സന്തോഷ് കുമാർ, അഡ്വ.സി.ജെ. ബിമൽ, അഡ്വ. അഷറഫ് സാബാൻ, അഡ്വ. കെ.പി. ജയകുമാർ, അഡ്വ. ഐഷ ജമാൽ,അഡ്വ. കെ.എൻ. സിനി മോൾ, അഡ്വ.ജെസ്സി ബാബുരാജ് എന്നിവർ സംസാരിച്ചു.