bodha
മെഡിക്കൽ കോളേജിൽ നടന്ന ബോധവത്കരണ പരിപാടി

തൃശൂർ: ഗവ.മെഡിക്കൽ കോളേജിലെ റീജിയണൽ ഏർലി ഇന്റർവെൻഷൻ സെന്റർ ആൻഡ് ഓട്ടിസം സെന്റർ, ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി കുട്ടികൾക്ക് ബോധവത്കരണ ക്ലാസും കലാപരിപാടികളും സംഘടിപ്പിച്ചു. ഓട്ടിസം ശിശുക്ഷേമകേന്ദ്രയുടെ ഡയറക്ടർ ഡോ.വിജയലക്ഷ്മി മുഖ്യാതിഥിയായി. ആർ.ഇ.ഐ.സി നോഡൽ ഓഫീസർ ഡോ.ജാനകി മേനോൻ, പീഡിയാട്രിക്‌സ് പ്രൊഫ. ഡോ.ആനന്ദകേശവൻ, വടക്കാഞ്ചേരി റോട്ടറി ക്ലബ് പ്രസിഡന്റ് വി. സുരേഷ് കുമാർ, തൃശൂർ സെൻട്രൽ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.രാഖീഷ് പി. എന്നിവർ പ്രസംഗിച്ചു.ഹെയ്‌ലി തോമസ്, ഡോ. വിജയലക്ഷി അമ്മ, ഡോ. സന്തോഷ് എബ്രഹാം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.