തൃശൂർ: അർണോസ് പാതിരിയുടെ ഭാരതപ്രവേശനത്തിന്റെ 325-ാം ജൂബിലി വർഷം ഉദ്ഘാടനം നാടകാചാര്യൻ ഷെവലിയർ സി.എൽ. ജോസ് അർണോസ് പാതിരിയുടെ ഛായാചിത്രത്തിനു മുമ്പിൽ നിലവിളക്ക് കൊളുത്തി നിർവഹിച്ചു. അർണോസ് പാതിരി അക്കാഡമി ഡയറക്ടർ ഫാ. ഡോ. ജോർജ്ജ് തേനാടിക്കുളം അദ്ധ്യക്ഷത വഹിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലിയാഘോഷ പരിപാടികൾ ഡയറക്ടർ വിശദീകരിച്ചു. ബേബി മൂക്കൻ, ഡേവീസ് കണ്ണമ്പുഴ, പി.എം.എം. ഷെരീഫ്, ഡേവീസ് കണ്ണനായ്ക്കൽ, പ്രൊഫ. വി.എ. വർഗീസ്, ഡോ. ജോർജ്ജ് അലക്‌സ്, ആന്റോ പി.ഡി., ജോൺ കള്ളിയത്ത് എന്നിവർ സംസാരിച്ചു.