varshikam
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല സെക്കൻഡറി സ്‌കൂൾ അദ്ധ്യാപക സഹകരണ സംഘം വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര വിതരണവും നടത്തി . സംഘം മുൻ പ്രസിഡന്റ് എ.എൻ.വാസുദേവൻ ഉദ്ഘാടനം ചെയ്യുന്നു

ആളൂർ: ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപക സഹകരണ സംഘം വാർഷികവും വിദ്യാഭ്യാസ പുരസ്‌കാര വിതരണവും നടത്തി. സംഘം മുൻ പ്രസിഡന്റ് എ.എൻ.വാസുദേവൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പ്രവീൺ എം.കുമാർ അദ്ധ്യക്ഷനായി.ചടങ്ങിൽ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ പി.രുദ്രൻ വിതരണം ചെയ്തു. കെ.ആർ.കാർത്തികേയൻ, ബി.ബിജൂ, ജാക്‌സൺ വാഴപ്പിള്ളി, രമ.കെ.മേനോൻ, കെ.ശ്രീദേവി,കെ. പ്രവീൺകുമാർ, മെൽവിൻ ഡേവിസ്, ആൻസി തോമസ്, റെക്‌സി ബൈറസ്,ടി.ജെ.ശാലിനി,ലിജി ആന്റു എന്നിവർ പ്രസംഗിച്ചു.