f

തൃശൂർ: വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയതിന് കേന്ദ്രം പണം ആവശ്യപ്പെട്ടെന്ന തരത്തിൽ വ്യാപകമായ പ്രചാരണം നടത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്രത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. കേന്ദ്രത്തിന്റെയാണെങ്കിലും സംസ്ഥാനത്തിന്റെയാണെങ്കിലും എല്ലാ വകുപ്പുകളുടെ പ്രവർത്തനങ്ങൾക്കും ചെലവുണ്ടാകും. പൊതുമരാമത്ത് വകുപ്പിലേക്ക് അധികം വെള്ളം കൊടുത്താൽ വെള്ളക്കരം ഈടാക്കും. വനം വകുപ്പിന് വൈദ്യുതി കൊടുത്താൽ അതിന്റെ ബില്ലടയ്ക്കണം. എല്ലാ വകുപ്പും വൈദ്യുതി ചാർജ് അടയ്ക്കുന്നുണ്ട്. എല്ലാ വകുപ്പും പ്രവർത്തിക്കുന്നത് ഇങ്ങനെയാണ്. ഇത് തന്നെയാണ് കേന്ദ്രത്തിലുമുള്ളത്.