1

തൃശൂർ: ഹൈക്കോടതി പരാമർശത്തിന്റെ പേരിൽ മന്ത്രി സ്ഥാനത്ത് നിന്നുള്ള കെ.പി.വിശ്വനാഥന്റെ രാജി അദ്ദേഹത്തിന്റെ തിളക്കമാർന്ന നിലപാടുകളുടെ അടയാളമാണെന്ന് രമേശ് ചെന്നിത്തല. മുൻ മന്ത്രിയും ജില്ലയിലെ മുതിർന്ന നേതാവുമായിരുന്ന കെ.പി.വിശ്വനാഥന്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി.സി.സി വൈസ് പ്രസിഡന്റ് സി.ഒ.ജേക്കബ് അദ്ധ്യക്ഷനായി. യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ അനുസ്മരണപ്രഭാഷണം നടത്തി. മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, ടി.എൻ.പ്രതാപൻ, ടി.ജെ.സനീഷ് കുമാർ ജോസഫ് എം.എൽ.എ, ഒ.അബ്ദുറഹ്മാൻകുട്ടി, പി.എ.മാധവൻ, ജോസ് വള്ളൂർ, അനിൽ അക്കര, എം.കെ.പോൾസൺ, ജോസഫ് ചാലിശ്ശേരി, കെ.കെ.കൊച്ചു മുഹമ്മദ്, എം.പി.ജാക്‌സൺ, എം.കെ.അബ്ദുൾ സലാം, അഡ്വ.ജോസഫ് ടാജറ്റ്, ഐ.പി.പോൾ, കെ.എച്ച്.ഉസ്മാൻ ഖാൻ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ഷാജി കോടങ്കണ്ടത്ത്, എ.പ്രസാദ്, ജോൺ ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.