1

പുന്നംപറമ്പ്: മച്ചാട് മാമാങ്കം ബ്രോഷർ കൈരളി അഗ്രികൾച്ചറൽ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ കെ.വി അശോകൻ പ്രകാശനം ചെയ്തു. പുന്നംപറമ്പ് വിഭാഗം മാമാങ്ക കമ്മിറ്റി പ്രസിഡന്റ് കെ. രാമചന്ദ്രൻ അദ്ധ്യക്ഷനായി. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽ കുമാർ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എം.കെ.ശ്രീജ, സി. സുരേഷ്,രഘു പാലിശ്ശേരി , അരീക്കര ഇല്ലം കൃഷ്ണകുമാർ എളയത്, എ.സി.കണ്ണൻ, സി.എ. നന്ദകുമാർ എന്നിവർ സംസാരിച്ചു. പുന്നംപറമ്പ് വിഭാഗം നേതൃത്വം നൽകുന്ന മച്ചാട് മാമാങ്കം ഇത്തവണ ഫെബ്രുവരി 18 ന് ആണ് സംഘടിപ്പിക്കുന്നത്. 14 ന് പറ പുറപ്പെടും.