
തൃശൂർ : സമൂഹത്തിലെ മിഥ്യാധാരണകൾ തിരുത്തുകയെന്ന ലക്ഷ്യത്തോടെ സ്ത്രീകളെയും കുട്ടികളെയും പങ്കെടുപ്പിച്ച് എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച ജുഹോമി മഹായജ്ഞം പുതിയ സന്ദേശമായി. നൂറുക്കണക്കിന് പേർ പങ്കെടുത്ത മഹായജ്ഞത്തിന് ഡോ.ടി.എസ്.കാരുമാത്ര വിജയൻ തന്ത്രികൾ മുഖ്യകാർമികത്വം വഹിച്ചു.
ജുഹോമി യജ്ഞത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഇതിന് മുന്നോടിയായി നൂറുക്കണക്കിന് വനിതാ സംഘം പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന മെഗാതിരുവാതിര ആകർഷകമായി. ഗുരുദേവ കൃതികളായ വിനായകാഷ്ടകത്തിന്റെയും ശ്രീ വാസുദേവാഷ്ടകത്തിന്റെയും ഈരടികളായിരുന്നു മെഗാതിരുവാതിരയിൽ അവതരിപ്പിച്ചത്. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശനാണ് ഉദ്ഘാടനം നിർവഹിച്ചത്. എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി കെ.വി.സദാനന്ദൻ, കേന്ദ്ര വനിതാസംഘം സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ, തൃശൂർ യൂണിയൻ പ്രസിഡന്റ് ഐ.ജി.പ്രസന്നൻ, മോഹൻ കുന്നത്ത്, ടി.ആർ.രെഞ്ചു, എൻ.വി.രഞ്ജിത്ത്, എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് വിനേഷ് തയ്യിൽ, സെക്രട്ടറി മുകുന്ദൻ കുരുമ്പേപറമ്പിൽ, കെ.വി.വിജയൻ, ഇന്ദിരാദേവി ടീച്ചർ, പി.വി.വിശേശ്വരൻ, കെ.ആർ.ഉണ്ണികൃഷ്ണൻ, കെ.ആർ.മോഹനൻ, എൻ.വി.മോഹൻദാസ്, ഗംഗാധരൻ, പി.കെ.കേശവൻ, കെ.കെ.ഭാഗീരഥൻ, വാസന്തി രാമചന്ദ്രൻ, ലീല നാരായണൻ, എ.ബി.അനില, സിജി സുഷിൽ കുമാർ, അനിത അംബി, സിന്ധു ഹരിദാസ്, കെ.കെ.സരോജിനി, വി.ആർ.ജയകൃഷ്ണൻ, കണ്ണൻ ശാന്തി, എ.വി.സജീവ്, ശശിധരൻ, ഡോ.കെ.കെ.ഹർഷകുമാർ, കെ.വി.രാജേഷ്, എം.ആർ.രാജശ്രീ, പത്മിനി ഷാജി എന്നിവർ സന്നിഹിതരായി.