
ചെറുതുരുത്തി: എം.എസ് രാഘവൻ മാസ്റ്റർ അനുസ്മരണ സമ്മേളനം നീളാഞ്ജലി ഓഡിറ്റോറിയത്തിൽ നടത്തി. വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. ഏത് ആവശ്യത്തിനും എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്ന സൗമ്യവ്യക്തിത്വമായിരുന്നു എം.എസ്. രാഘവൻ മാസ്റ്ററെന്ന് ബി.ജെ.പി ദേശീയ നിർവാഹ സമിതി അംഗം ശോഭാ സരേന്ദ്രൻ പറഞ്ഞു. എം. കെ അശോകൻ, ടി.പി രാജൻ, ശശി അയഞ്ചിറ,ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ, എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് നാരായണൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം. എ.മുഹമ്മദ് ഇഖ്ബാൽ, അബ്ദുൽ കരീം, കൃഷ്ണകുമാർ പൊതുവാൾ, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ദേവ ചൈതന്യനന്ദ സരസ്വതി, രവി അകമല, സേതുമാധവൻ, ശശി മണ്ണത്ത്, ടി.എൻ. സുകുമാരൻ, ശശി മായന്നൂർ, ഹരീന്ദ്രനാഥ്, ശശിധരൻ എന്നിവർ സംസാരിച്ചു