
തൃശൂർ: പൂങ്കുന്നം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ നൂറാം വർഷത്തിലേക്ക്. നൂറാം വാർഷിക ആഘോഷ പരിപാടികളുടെ സ്വാഗതസംഘ രൂപീകരണം മേയർ എം.കെ.വർഗീസ് ഉദ്ഘാടനം ചെയ്തു. നൂറുവർഷമെത്തിയ വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. വാർഡ് കൗൺസിലർ എ.കെ.സുരേഷ് അദ്ധ്യക്ഷനായി. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ് പൂവത്തിങ്കൽ മുഖ്യപ്രഭാഷണം നടത്തി. ഒരു വർഷം നീളുന്ന ആഘോഷപരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു. വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ആസൂത്രണം ചെയ്തു. കെ.ആർ.വിനോദ്, രഘുനാഥ് സി.മേനോൻ, പ്രിൻസിപ്പാൾ ടി.രതി, കെ.സ്മിത, നിഷ മേനോൻ എന്നിവർ സംസാരിച്ചു.