anusmaranam
കെ.പി.വിശ്വനാഥന്‍ അനുസ്മരണ സമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു

പുതുക്കാട്: എന്നും കോൺഗ്രസിന്റെ നേട്ടത്തിനു വേണ്ടി പൊരുതിയ നേതാവായിരുന്നു കെ.പി.വിശ്വനാഥനെന്നും കോടതി പരാമർശത്തിന്റെ പേരിൽ രാജിവെക്കേണ്ട ആവശ്യം ഇല്ലാതിരുന്നിട്ടുപോലും മന്ത്രി സ്ഥാനം രാജിവച്ച് മാതൃക കാട്ടിയ കോൺഗ്രസ് നേതാവാണ് വിശ്വനാഥനെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന് ഒരു നേട്ടവും ഉണ്ടാക്കാത്ത സർക്കാരാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതുക്കാട് കെ.പി.വിശ്വനാഥൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ബാബുരാജ് അദ്ധ്യക്ഷ വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുധൻ കാരയിൽ കെ.പി.വിശ്വനാഥനെ അനുസ്മരിച്ചു. സനീഷ് കുമാർ ജോസഫ് എം.എൽ.എ രോഗികൾക്കുള്ള ധനസഹായ വിതരണം നിർവഹിച്ചു. ഡി.സി സി ജനറൽ സെക്രട്ടി കെ. ഗോപാലകൃഷ്ണൻ, നേതാക്കളായ ജോസഫ് ടാജറ്റ്, അലക്‌സ് ചുക്കിരി, എം.കെ. പോൾസൺ, ജോസ് വള്ളൂർ, കെ.ജെ.ജോജു തുടങ്ങിയവർ പ്രസംഗിച്ചു.