atuvangunu

കൊടകര: ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക സംഘടനയായ ഐ ട്രിപ്പിൾ ഇ യുടെ രാജ്യാന്തര തലത്തിലും സംസ്ഥാന തലത്തിലും അംഗീകാരങ്ങൾ സഹൃദയ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി ശാഖയ്ക്ക് ലഭിച്ചു. ഐ ട്രിപ്പിൾ ഇ യുടെ ആഗോള തലത്തിലുള്ള 10 മേഖലകളിൽ ഏറ്റവും വലിയ മേഖലയായ ഏഷ്യ പസിഫിക് മേഖലയിൽ മികച്ച വിദ്യാർത്ഥി ശാഖയ്ക്കുള്ള രാജ്യാന്തര പുരസ്‌കാരമാണ് സഹൃദയ എൻജിനിയറിംഗ് കോളേജ് കരസ്ഥമാക്കിയത്. 2023 ലെ ഏറ്റവും മികച്ച പരിപാടിക്കുള്ള 'ചാരൽ ഡോങ് വിദ്യാർത്ഥി പ്രവർത്തന പുരസ്‌കാരം അതിന്റെ ഭാഗമായി ലഭിച്ച വെങ്കല മെഡൽ , സഹൃദയ എസ്.ബിയുടെ ചെയർമാൻ റോബിൻ ഫ്രാൻസിന് 'ഔട്സ്റ്റാൻഡിംഗ് വാളണ്ടിയർ അവാർഡ് 2024 എന്നിവയാണ് ലഭിച്ചത്. ഐ ട്രിപ്പിൾ ഇ.എസ്.ബി കൗൺസിലർ അനിൽ ആന്റണി, കമ്പ്യൂട്ടർ സൊസൈറ്റി ഫാക്കൽറ്റി ചെയർ ഡോ. എസ്.മണിശങ്കർ,കമ്പ്യൂട്ടർ സൊസൈറ്റി ചെയർമാൻ ഡെറിക് ഡേവീസ് എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.


പടം

സഹൃദയ എൻജിനീയറിംഗ് കോളേജിലെ എസ്.ബി കൗൺസിലർ അനിൽ ആന്റണി, കമ്പ്യൂട്ടർ സൊസൈറ്റി ഫാക്കൽറ്റി ചെയർ ഡോ.എസ്. മണിശങ്കർ, കമ്പ്യൂട്ടർ സൊസൈറ്റി ചെയർമാൻ ഡെറിക് ഡേവീസ് എന്നിവർ ഐ ട്രിപ്പിൾ ഇ യുടെ രാജ്യാന്തര തലത്തിലും സംസ്ഥാന തലത്തിലും അംഗീകാരങ്ങൾ ഏറ്റുവാങ്ങുന്നു