
കയ്പമംഗലം: എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭ ജാഥയുടെ പ്രചരണാർത്ഥം എറിയാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷൻ സി.പി.ഐ കയ്പ്പമംഗലം മണ്ഡലം സെക്രട്ടറി ടി.പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. തൊഴിലും കൂലിയും സാമൂഹിക സുരക്ഷയും ഉറപ്പ് വരുത്തുക, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രക്ഷോഭജാഥ. ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ, വി.എ.കൊച്ചുമൊയ്തീൻ, പി.കെ.റെഫീഖ്, ഇ.കെ.ലെനിൻ, എ.കെ.പ്രദീപൻ, സാറാബി ഉമ്മർ, ഷമീർ കടമ്പോട്ട്, കെ.എ.ഷിഹാബ് ഷാജി, എൻ.എസ്.ഗോപി, അരുൺ ജിത് കാനപ്പിള്ളി, പ്രസീന റാഫി തുടങ്ങിയവർ സംസാരിച്ചു.