ramu

എങ്ങണ്ടിയൂർ: ചേറ്റുവായിൽ രാമു കാര്യാട്ട് സാംസ്‌കാരിക നിലയത്തിന് മന്ത്രി കെ. രാജൻ ശിലയിട്ടു. ദക്ഷിണേന്ത്യൻ സിനിമയെ ലോകത്തിന്റെ നെറുകെയിൽ എത്തിച്ച മഹാ പ്രതിഭയായിരുന്നു രാമു കാര്യാട്ടെന്ന് മന്ത്രി കെ. രാജൻ അനുസ്മരിച്ചു. പുതിയ കലാകാരൻമാർക്ക് ഇടം നൽകുന്ന തിയേറ്റർ കൂടി സാംസ്‌ക്കാരിക നിലയത്തിൽ ഉണ്ടാകുന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. എൻ.കെ അക്ബർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കവി എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേഷ്, വൈസ് പ്രസിഡന്റ് ബി.കെ സുദർശൻ,എം.പി സുരേന്ദ്രൻ, നിമിഷ അജീഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ശാന്തി ഭാസി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജിത സന്തോഷ്, സഹകരണ ബാങ്ക് പ്രസിഡന്റ് ഉത്തമൻ തേർ, ഓമന സുബ്രഹ്മണ്യൻ, കെ.ആർ സാംബശിവൻ, പി.കെ രാജേശ്വരൻ തുടങ്ങിയവർ സംബന്ധിച്ചു.