feenez-medicity

എങ്ങണ്ടിയൂർ : ഫീനിക്‌സ് മെഡിസിറ്റി കൊച്ചി ആസ്റ്റർ മെഡിസിറ്റിയുമായി സഹകരിച്ചുള്ള ആസ്റ്റർ ഫീനിക്‌സ് എമർജൻസി ആൻഡ് ട്രോമ കെയർ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. എൻ.കെ.അക്ബർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അംഗനവാടി ആശാവർക്കർ പ്രിവിലേജ് കാർഡ് വിതരണ ഉദ്ഘാടനം ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേഷ് നിർവഹിച്ചു.

ആസ്റ്റർ മെഡിസിറ്റി സി.ഇ.ഒ ഡോ.നളന്ദ ജയദേവ്, എം.എ.ഹാരിസ് ബാബു, പി.കെ.രാജേശ്വരൻ, ഡയറക്ടർ മെഡിക്കൽ അഫയേഴ്‌സ് ആസ്റ്റർ മെഡ്‌സിറ്റി ഡോ.ടി.ആർ.ജോൺ, എമർജൻസി മെഡിസിൻ ആസ്റ്റർ മെഡ്‌സിറ്റി ഡോ.ജോൺസൺ വർഗീസ്, ഉണ്ണിക്കൃഷ്ണൻ കാര്യാട്ട്, ഐ.എം.മിഥുൻ, പി.എം.മുഹമ്മദ് റാഫി, ഫീനിക്‌സ് മെഡിസിറ്റി സൂപ്രണ്ട് ഡോ.ഇ.കെ.രാമചന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റർ കെ.അഭിലാഷ് എന്നിവർ സംസാരിച്ചു.