
തൃശൂർ: പാലസ് ഗ്രൗണ്ട് വാക്കേഴ്‌സ് ക്ലബ്ബിന്റെ വാർഷിക സ്‌പോർട്സ് മത്സരങ്ങൾ മേയർ എം.കെ.വർഗീസ് ഉദ്ഘാടനം ചെയ്തു. ഫുട്‌ബാൾ താരം ഐ.എം.വിജയൻ മുൻ വർഷത്തെ ചാമ്പ്യൻ ജയേഷ് ജയന് ദീപശിഖയും ജനറൽ ക്യാപ്റ്റൻ കെ.വി.വിനോദിന് ടി.ആർ.വിജയകുമാർ ക്ലബ്ബ് പതാകയും കൈമാറി. ക്ലബ് പ്രസിഡന്റ് പി.കെ.ജലീൽ അദ്ധ്യക്ഷനായി.
മാർച്ച് പാസ്റ്റിൽ പ്രസിഡന്റ് പി.കെ.ജലീൽ സല്യൂട്ട് സ്വീകരിച്ചു. കേരളവർമ്മ കോളേജിൽ ക്രിക്കറ്റ് മത്സരങ്ങളും പാലസ് ഗ്രൗണ്ട് സ്റ്റേഡിയത്തിൽ ഫുട്‌ബോൾ മത്സരങ്ങളും നടക്കും. 22ന് രാവിലെ മുതൽ കോർപറേഷൻ പാലസ് സ്റ്റേഡിയത്തിൽ അത് ലറ്റിക് മത്സരങ്ങൾ നടക്കും. രക്ഷാധികാരികാരികളായ ടി.എസ്.പട്ടാഭിരാമൻ, ടി. ആർ.വിജയകുമാർ, ക്ലബ് സെക്രട്ടറി അക്കിലസ് സുധാകരൻ, എം.എം.എ.റസാഖ് എന്നിവർ പ്രസംഗിച്ചു.