c
C

അവിണിശ്ശേരി : ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം തൃശൂർ കൾച്ചറൽ ക്യാപിറ്റൽ മാരത്തോൺ അസോസിയേഷനും സംയുക്തമായി വിളംബര മാരത്തോൺ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.ജി.വനജ കുമാരി വിളംബര മാരത്തോൺ ഫ്‌ളാഗ് ഓഫ് ചെയ്തു. അവിണിശ്ശേരി ഫെസ്റ്റ് സെക്രട്ടറി ശൈലേഷ് കുമാർ സമാപനയോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ജി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. വിളംബര മാരത്തോണിൽ പങ്കെടുത്ത് ഒന്ന് മുതൽ അഞ്ച് സ്ഥാനം നേടിയവരെ ആദരിച്ചു. അവിണിശ്ശേരി ഫെസ്റ്റ് പോഗ്രാം കോർഡിനേറ്റർ പ്രിൻസൺ, അവിണിശ്ശേരി ജനറൽ കൺവീനർ ഗിരീഷ് പെരിഞ്ചേരി, തിലകൻ പുളിങ്കുഴി എന്നിവർ സംസാരിച്ചു.