
തൃശൂർ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നാളെ തൃശൂർ ടൗൺഹാളിൽ ന്യൂനപക്ഷ അവകാശ ദിനാചരണം സംഘടിപ്പിക്കും. 2.30ന് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. പി.ബാലചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. മേയർ എം.കെ.വർഗീസ്, സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ.റഷീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ പങ്കെടുക്കും. മാധ്യമ പ്രവർത്തകൻ ടി.എം.ഹർഷൻ മുഖ്യപ്രഭാഷണം നടത്തും. എ.സൈഫുദീൻ, പി.റോസ, പി.എം.സനീറ, ഫാ. നൗജിൻ വിതയത്തിൽ, അഡ്വ. പി.യു.അലി, റോണി അഗസ്റ്റിൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.