mall-

തൃശൂർ: ഹൈലറ്റ് ഗ്രൂപ്പിന്റെ പുതിയ മാൾ നാളെ തൃശൂരിൽ പ്രവർത്തനം ആരംഭിക്കും. എട്ട് ലക്ഷം ചതുരശ്ര അടിയിൽ നിർമ്മിച്ച ഹൈലൈറ്റ് മാൾ കുട്ടനെല്ലൂർ ബൈപ്പാസിലാണ് തുറക്കുന്നത്. ലോകത്തിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃഖലയായ ലുലു ഡെയിലി ഹൈലൈറ്റ് മാളിന്റെ സവിശേഷതയാണ്. 200ൽ അധികം ബ്രാൻഡുകൾ, 40,000 ചതുരശ്ര അടി വിസ്തീർണമുള്ള ഫുഡ് കോർട്ട്, 20,000 ചതുരശ്ര അടി വലുപ്പത്തിലുള്ള മലബാർ ഗ്രൂപ്പിന്റെ പ്ലേയാസ എന്റർടൈൻമെന്റ് സെന്റർ, ആത്യാധുനിക മൾട്ടിലെവൽ പാർക്കിംഗ് സൗകര്യം എന്നിവയുണ്ടാകും. തൃശൂരിലെ ആദ്യത്തെ എപ്പിക് തിയേറ്റർ അടങ്ങിയ പലാക്‌സി സിനിമാസിന്റെ ആറ് സ്‌ക്രീനുകൾ മാളിൽ പ്രദർശനം തുടങ്ങും.

കോഴിക്കോട് ഫോക്കസ് മാൾ, ഹൈലൈറ്റ് മാൾ, ബിസിനസ് പാർക്ക്, പാർപ്പിട സമുച്ചയം എന്നിവ അടങ്ങിയ ഇന്റഗ്രേറ്റഡ് ടൗൺഷിപ്പ് ഹൈലൈറ്റ് സിറ്റിയുടെ പ്രൊമോട്ടർമാരായ ഹൈലൈറ്റ് ഗ്രൂപ്പിന്റെ പദ്ധതിയാണ് തൃശൂരിലെ മാൾ.

പുതിയ ഷോപ്പിംഗ്, എന്റർടൈൻമെന്റ് മാളുകളും പാർപ്പിട സമുച്ചയങ്ങളും നഗരനവീകരണങ്ങളുമായി വലിയ മുന്നേറ്റത്തിന് ഒരുങ്ങുകയാണെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ പി.സുലൈമാൻ പറഞ്ഞു. വിശാലമായ ഡൈനിംഗ്, വിനോദ സൗകര്യങ്ങൾ, മറ്റ് അത്യാധുനിക സേവനങ്ങളും ഹൈലൈറ്റ് മാളിലുണ്ടെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സി.ഇ.ഒ അജിൽ മുഹമ്മദ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഹൈലൈറ്റ് പ്രോപ്പർട്ടീസ് സി.ഇ.ഒ മുഹമ്മദ് ഷഫീഖ്, ഗ്രൂപ്പ് ഡയറക്ടർ നിമ സുലൈമാൻ, അർബൻ സി.ഇ.ഒ മുഹമ്മദ് ഫവാസ് എന്നിവരും പങ്കെടുത്തു.