
തൃശൂർ: സംസ്ഥാനത്തെ പ്രമുഖ ജുവലറി ബ്രാൻഡായ റീഗൽ ജുവലേഴ്‌സിന്റെ കർണാടകയിലെ ആദ്യ മാനുഫാക്ചറിംഗ് ആൻഡ് ഹോൾസെയിൽ ഷോറൂമിന്റെ ഉദ്‌ഘാടനം ബംഗളൂരുവിലെ കമ്മനഹള്ളിയിൽ കന്നട സിനിമാതാരം രാധിക പണ്ഡിറ്റ് നിർവഹിച്ചു.വിദഗ്ദ്ധരായ കലാകാരന്മാരുടെ കരവിരുതിൽ പരമ്പരാഗത ആഭരണശൈലികളെ പുത്തൻ ഡിസൈനുകളുമായി കോർത്തിണക്കിയ ശേഖരങ്ങളാണ് 1978ൽ ശിവദാസ് താമരശ്ശേരി തുടക്കമിട്ട റീഗൽ ജുവലേഴ്‌സിനെ മികച്ച ബ്രാൻഡായി ഉയർത്തിയത്.
കമ്മലുകൾ, നെക്ലേസുകൾ, ബ്രേസ്‌ലെറ്റുകൾ, മോതിരങ്ങൾ എന്നിങ്ങനെ വിവിധ സ്വർണ, ഡയമണ്ട് ആഭരണങ്ങളുടെ വിപുലമായ ശേഖരമാണുള്ളത്. ബംഗളൂരുവിൽ ആദ്യത്തെ ഹോൾസെയിൽ ആൻഡ് മാനുഫാക്ചറിംഗ് ജുവലറി ആരംഭിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് റീഗൽ ജുവലേഴ്‌സ് എം.ഡിയും സി.ഇ.ഒയുമായ വിബിൻ ശിവദാസ് പറഞ്ഞു. പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി മല്ലേശ്വരത്ത് പുതിയ ഷോറൂം ആരംഭിക്കാനും റീഗൽ ജുവലേഴ്‌സ് ലക്ഷ്യമിടുന്നു.