കൊടുങ്ങല്ലൂർ: ഐ.എസ്.ആർ.ഒ സംഘം സ്‌പെയ്‌സ് ഓൺ വീൽസ് പ്രോഗ്രാമിന്റെ ഭാഗമായി പടിഞ്ഞാറെ വെമ്പല്ലൂർ ശ്രീ സായി വിദ്യാഭവനിൽ പ്രദർശനം നടത്തി. ബഹിരാകാശ രംഗത്ത് കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും ഇനി വരാനിരിക്കുന്ന ദൗത്യത്തെക്കുറിച്ചും അവബോധം നൽകുന്ന സ്‌പെയ്‌സ് ഓൺ വീൽസിന്റെ വീഡിയോ പ്രദർശനവും സംശയനിവാരണവും നടത്തി. ഐ.എസ്.ആർ.ഒയുടെ സ്റ്റുഡന്റ് എഡ്യുക്കേഷൻ അസിസ്റ്റന്റ് ഉണ്ണി, വിജ്ഞാന ഭാരതി കോ-ഒാർഡിനേറ്റർ ഗോവിന്ദ്, ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥരായ സമ്പത്ത്, തൻസീർ എന്നിവർ നേതൃത്വം നൽകി. ചന്ദ്രമോഹൻ ആമുഖപ്രഭാഷണം നടത്തി. ബാബാസായി എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ അമ്പാടി ബാലകൃഷ്ണൻ, സ്‌കൂൾ ഡയറക്ടർ സി.വിജയകുമാരി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡോ. വരദ ബി.മേനോൻ, പ്രിൻസിപ്പൽ സിജി സിജേഷ്, വൈസ് പ്രിൻസിപ്പൽ മോഹനൻ എന്നിവർ പങ്കെടുത്തു.