uni

തൃശൂർ: ദേശീയ ഊർജ സംരക്ഷണ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന എനർജി മാനേജ്‌മെന്റ് സെന്ററിൽ അഫിലിയേറ്റ് ചെയ്ത വള്ളിവട്ടം യൂണിവേഴ്‌സൽ എൻജിനിയറിംഗ് കോളേജ് സെൻറ്റർ ഫോർ എനർജി സ്റ്റഡീസ് ഊർജ സംരക്ഷണ സെമിനാർ നടത്തി. എനർജി എഫിഷ്യൻസി ആൻഡ് മാനേജ്മന്റ് ആയിരുന്നു വിഷയം. വെള്ളാങ്കല്ലൂർ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ ടി.എസ്.ഇസ്മയിൽ സെമിനാർ നയിച്ചു. എൻകോൺ ക്ലബ്ബ് പ്രസിദ്ധീകരിച്ച ഊർജ ലാഭം നമുക്കും നാടിനും എന്ന കൈപുസ്തകം വിദ്യാർത്ഥികൾക്കും സമീപ ഗ്രാമങ്ങളിലും വിതരണം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. കെ.കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സെൻറ്റർ ഫോർ എനർജി സ്റ്റഡീസ് കോ-ഒാർഡിനേറ്റർ കെ.കെ. അബ്ദുൽ റസാഖ്, സ്റ്റുഡന്റ് ജോയിന്റ് കൺവീനർ കെ.എസ്.ദിവ്യജ്യോതി എന്നിവർ പ്രസംഗിച്ചു.