aanson
സന്തോസ്ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ നയിക്കാൻ പറപ്പൂർ സ്വദേശിയും

പറപ്പൂർ: ഹൈദരാബാദിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങളിൽ റഫറിയായി പറപ്പൂർ സ്വദേശിയും. മുൻ സന്തോഷ് ട്രോഫി താരം ആൻസൺ സി.ആന്റോയ്ക്കാണ് ഈ നേട്ടം. നാഷണൽ അസിസ്റ്റന്റ് റഫറിയും 2021ലെ സന്തോഷ് ട്രോഫിയിൽ ഗോൾ നേടിയ കളിക്കാരനുമാണ് ആൻസൺ. സന്തോഷ് ട്രോഫി, ഗ്രൂപ്പ് മത്സരങ്ങൾ, സൂപ്പർ ലീഗ് കേരള, ഖേലോ ഇന്ത്യ യൂണിവേഴ്‌സസിറ്റി ഗെയിംസ് തുടങ്ങിയ മത്സരങ്ങൾ നിയന്ത്രിച്ചു. സ്പാർക്‌സ് പറപ്പൂരിലൂടെ കളിച്ചുതുടങ്ങിയ ആൻസൺ, പറപ്പൂർ ചിറ്റിലപ്പിള്ളി ആന്റോയുടെയും ത്രേസ്യയുടെയും മകനാണ്. സഹോദരൻ ആൽബർട്ടും ഫുട്ബാൾ റഫറിയാണ്‌