
തൃശൂർ: അപകടങ്ങൾ കൂടുന്നതിന്റെ പശ്ചാത്തലത്തിൽ പൊലീസ് ഇന്നു മുതൽ ഒരു മാസത്തേക്ക് പ്രത്യേക വാഹന പരിശോധന നടത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ പറഞ്ഞു. ശബരിമല സീസൺ കഴിയുന്നതുവരെയാണ് പരിശോധനയുണ്ടാകുക. മദ്യപിച്ച് വാഹനമോടിക്കുന്നവരെയും അശ്രദ്ധമായും അമിത വേഗത്തിലും വാഹനമോടിക്കുന്നവരെയും കണ്ടെത്തി നടപടി സ്വീകരിക്കും.
സിറ്റി പൊലീസ് പരിധിയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അപകടങ്ങൾ കുറവാണ്. കഴിഞ്ഞ വർഷം ഉണ്ടായ അപകടങ്ങളിൽ 224 മരണമാണുണ്ടായിട്ടുള്ളത്. ഈ വർഷം നവംബർ വരെ 186 പേരാണ് അപകടത്തിൽ മരിച്ചത്. ഓരോ മാസവും ശരാശരി 150 മുതൽ 200 വരെ അപകടങ്ങൾ ഉണ്ടാകുന്നുണ്ട്.