നന്തിക്കര: പറപ്പൂക്കര പഞ്ചായത്തിൽ നിർദ്ധനരായ രോഗികൾക്ക് ഇനി സൗജന്യ ആശുപത്രി യാത്ര. പഞ്ചായത്തിന്റെ ജനകീയ സഹായ പദ്ധതിയായ ജീവനം വഴിയാണ് സൗജന്യ യാത്ര. പഞ്ചായത്തിലെ പാലിയേറ്റീവിൽ രജിസ്റ്റർ ചെയ്ത പാവപ്പെട്ട രോഗികൾക്കാണ് ആശുപത്രി യാത്ര സൗജന്യമാക്കിയത്. പഞ്ചായത്ത് ഭരണസമിതി 48 മാസങ്ങൾ പൂർത്തിയാക്കുന്ന ഈ ഘട്ടത്തിൽ 48 പദ്ധതികളാണ് നാടിന് സമർപ്പിക്കുന്നത്. ഇതിൽ ആദ്യത്തെ പദ്ധതിയാണിത്.

ജീവനം വഴി പഞ്ചായത്തിൽ മരണാനന്തരസഹായ നിധി നടപ്പാക്കാൻ സർക്കാരിലേക്ക് അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ട്. സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ അനുമതി ലഭിച്ചാൽ സംസ്ഥാനത്ത് ആദ്യമായി മരണാനന്തര സഹായനിധി നടപ്പാക്കുന്ന ആദ്യത്തെ പഞ്ചായത്താകും പറപ്പൂക്കര.

-ഇ.കെ.അനൂപ്,

പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ്