accident

തൃശൂർ: സിറ്റി പരിധിയിൽ കഴിഞ്ഞ മാസം 30 വരെ നടന്ന 2214 അപകടങ്ങളിൽ 190 പേർ മരണപ്പെട്ടു. 1631 പേർക്ക് ഗുരുതര പരിക്കേറ്റു. 911 പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പകൽ 1520 അപകടങ്ങളും രാത്രി 694 അപകടങ്ങളുമാണ് ഉണ്ടായത്.
2023ൽ 2612 അപകടങ്ങളാണുണ്ടായി. 233 പേർ മരണപ്പെട്ടു. പകൽസമത്ത് 1739 അപകടങ്ങളും രാത്രിയിൽ 873 അപകടങ്ങളുമാണുണ്ടായത്.
2023 ൽ നാഷണൽ ഹൈവേയിൽ 315 റോഡപകടങ്ങൾ നടന്നപ്പോൾ സ്റ്റേറ്റ് ഹൈവേയിൽ 936 അപകടങ്ങളും മറ്റു റോഡുകളിൽ 1361 അപകടങ്ങളുമാണ് നടന്നത്. 2024 നവംബർ വരെയുള്ള കണക്കനുസരിച്ച് നാഷണൽ ഹൈവേയിൽ 204 റോഡ് അപകടങ്ങൾ നടന്നപ്പോൾ സ്റ്റേറ്റ് ഹൈവേയിൽ 922 അപകടങ്ങളും മറ്റുറോഡുകളിലായി 1088 അപകടങ്ങളും നടന്നു.
പ്രധാനമായും റോഡപകടങ്ങളുടെ കാരണങ്ങളായി നിയന്തണമില്ലാത്ത ഡ്രൈവിംഗ്, വേഗത കൂടിയ ഡ്രൈവിംഗ്, നിയന്ത്രണമില്ലാത്ത ഓവർ ടേക്കിംഗ്, അനുമതിയില്ലാത്ത പാർക്കിംഗ്, ഡോർ അടയ്ക്കാതെയുള്ള യാത്രകൾ, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, മദ്യപിച്ചുള്ള ഡ്രൈവിംഗ് എന്നിവയാണെന്ന് കമ്മീഷണർ പറഞ്ഞു. അതുകൂടാതെ, അപകടകരമായ വളവുകൾ, ഹൈവേകളിലേക്കുള്ള സുരക്ഷിതമല്ലാത്ത പ്രവേശനം, റോഡിലെ ഉപരിതലത്തിലെ വഴുക്കൽ, മീഡിയനുകളുടെ അഭാവം, സിഗ്‌നൽ ബോർഡുകളുടെ അഭാവം, റോഡിലെ ചെളി എന്നിവയും സ്ട്രീറ്റ് ലൈറ്റുകളുടെ അഭാവവും അപകടകാരണങ്ങളായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.