photo
1

പേരാമംഗലം: പേരാമംഗലം ശ്രീദുർഗാവിലാസം ഹൈസ്‌കൂളിൽ കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും ഇന്ത്യൻ ആർമിയിൽ ജൂനിയർ കമ്മിഷൻ ഓഫീസറുമായ ഷാബു റാഫേൽ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു. 23 വർഷക്കാലത്തെ സൈനിക സേവനത്തിനിടെ തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം കുട്ടികളോട് സംവദിച്ചു. പ്രധാനാദ്ധ്യാപകനും എൻ.സി.സി ഓഫീസറുമായ എം. എസ് രാജു ഷാബു റാഫേലിനെ ആദരിച്ചു. പൂർവ വിദ്യാർത്ഥിയും മുൻ എൻ.സി.സി കേഡറ്റും അദ്ധ്യാപകനുമായ കെ. ശരത് കാന്ത്, വിദ്യാലയത്തിലെ എൻ.സി.സി കേഡറ്റുകൾ എന്നിവർ സംബന്ധിച്ചു.